കൊല്ലം ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ്; 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 2 പേരുടെ ഉറവിടം വ്യക്തമല്ല

കൊല്ലം : ഇന്ന് (july 11) കൊല്ലം ജില്ലക്കാരായ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നെത്തിയ ആളുമാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. 2 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ 18 പേര്‍ രോഗമുക്തി നേടി.

P 475 തേവലക്കര സ്വദേശിനിയായ 45 വയസുളള യുവതി. ആരോഗ്യ പ്രവർത്തകയാണ്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ജൂലൈ 9 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 476 വടക്കുംതല സ്വദേശിയായ 21 വയസുളള യുവാവ്. യാത്രാചരിതമില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 477 തേവലക്കര അരിനല്ലൂർ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 478 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 53 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ആഞ്ഞിലിമൂട് ജംഗ്ഷനിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 479 പോരുവഴി കമ്പലടി സ്വദേശിയായ 29 വയസുളള യുവാവ്. ഉറവിടം വ്യക്തമല്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 480 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 65 വയസുളള പുരുഷൻ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 481 ഇളമാട് വേങ്ങൂർ സ്വദേശിയായ 25 വയസുളള യുവാവ്. ജൂലൈ 6 ന് റിയാദിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 482 ആദിനാട് വടക്ക് സ്വദേശിയായ 28 വയസുളള യുവാവ്. ജൂൺ 26 ന് ഡൽഹിയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 483 ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 61 വയസുളള സ്ത്രീ. സമ്പർക്കം മൂലം രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 484 മേലില സ്വദേശിയായ 25 വയസുളള യുവാവ്. ജൂൺ 22 ന് ഷാർജയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 485 പൂതക്കുളം ഊന്നിൻമൂട് സ്വദേശിയായ 39 വയസുളള യുവാവ്. ജൂൺ 25 ന് കുവൈറ്റിൽ നിന്നെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 486 കുണ്ടറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂൺ 17ന് മസ്കറ്റിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 487 ആഞ്ഞിലിമൂട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 488 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനിയായ 37 വയസ്സുള്ള യുവതി. ആഞ്ഞിലിമൂട് മാർക്കറ്റ് മത്സ്യ വില്പന നടത്തുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 489 ആലപ്പാട് കാക്കത്തുരുത്ത് അഴീക്കൽ സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂലൈ മൂന്നിന് ദമാമിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 490 പെരിനാട് സ്വദേശിയായ 60 വയസുളള പുരുഷൻ. ജൂലൈ പത്തിന് ഖത്തറിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 491 ചവറ കരുനാഗപ്പള്ളി സ്വദേശിയായ 50 വയസുളള പുരുഷൻ. ജൂലൈ 10ന് സൗദിയിൽ നിന്നും SG 9500 നമ്പർ ഫ്ലൈറ്റിൽ കോഴിക്കോടെത്തി അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തി ആംബുലൻസിൽ പാരിപ്പളളി മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ ആരംഭിച്ചു.

P 492 അഞ്ചൽ അയിലറ സ്വദേശിയായ 29 വയസ്സുള്ള യുവാവ്. ജൂലൈ 10ന് ഖത്തറിൽ നിന്നും 6E 8702 നമ്പർ ഇൻഡിഗോ ഫ്ലൈറ്റിൽ (സീറ്റ് നം. 21 എ) തിരുവനന്തപുരത്തെത്തി പരിശോധന നടത്തി പോസിറ്റീവായി കണ്ടെത്തി. അവിടെ നിന്നും ആംബുലൻസിൽ വാളകം മേഴ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular