പിണറായി മാസ്സ് ഡാ…!!! ആക്രമിക്കുന്നവരുടെ വായടപ്പിച്ചുള്ള നീക്കം: സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും…

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിച്ചേക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയക്കുമെന്നാണ് വിവരങ്ങള്‍.

നിലവില്‍ കസ്റ്റംസ് ആണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അന്വേഷണത്തിന്റെ കാര്യത്തില്‍ പരിമിതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ് വിഷയം അന്വേഷിക്കേണ്ടത്. അതിനാലാണ് സിബിഐക്ക് കേസ് വിടുകയെന്നാണ് വിവരം. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം കടത്താന്‍ ആരൊക്കെ സഹായിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണ്ടതുണ്ട്.

പ്രതിപക്ഷവും സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരും സിബിഐ അന്വേഷണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചേക്കുമെന്നാണ് വിവരം. സിബിഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിബി ഐ അന്വേഷണം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിനോ, കേരളാ പൊലീസിനോ ഇക്കാര്യത്തില്‍ പരിമിതികളുണ്ട്.

വിമാനത്താവളവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിനാണ് പൂർണ നിയന്ത്രണം. വിവിധ തരം കള്ളക്കടത്ത് നടത്താറുണ്ട്. എന്നാൽ കസ്റ്റംസ് അത് തടയാൻ ശ്രമിക്കാറുണ്ട്. യുഎഇ കോൺസുലേറ്റിന് സംഭവിച്ച വീഴ്ചയിൽ സംസ്ഥാന സർക്കാരിന് എങ്ങനെ മറുപടി പറയാൻ കഴിയുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഈ പ്രശ്‌നത്തിൽ പെട്ട വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ല. ഐടി വകുപ്പുമായും പ്രത്യക്ഷ ബന്ധമില്ല. ഇവർ കരാർ ജീവനക്കാരിയാണ്. പ്ലേസ്‌മെന്റ് ഏജൻസി വഴിയാണ് ഇവരെ നിയമനം ലഭിക്കുന്നത്. ഇത് അസ്വാഭാവികയില്ല. അവരുടെ പ്രവർത്തന പരിചയം കണക്കാക്കിയാണ് ജോലി നൽകിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യാ സാറ്റിലുമാണ് ഇവർക്ക് പ്രവർത്തി പരിചയമുണ്ടായിരുന്നത്. ഇവ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. അതുമായി സർക്കാരിന് ബന്ധമില്ല.

ഇവർ കേരള സർക്കാരിനായി ചെയ്ത ജോലിയിൽ എന്തെങ്കിലും വിവാദമുണ്ടായതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിൽ കേരളസർക്കാരിന് ഉത്തരവാദിത്തം ഇല്ല. ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനില്ല. അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകും. ഈ വനിതയുടെ മുൻകാല ജോലിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അതിൽ ഇവരെ പ്രതി ചേർക്കാം എന്നാണ് പറഞ്ഞത്. കൃത്യമായി മെറിറ്റ് അടിസ്ഥാനത്തിലുള്ള റിപ്പോട്ട് ആണ് നൽകിയിട്ടുള്ളത്. ചില പ്രത്യേക ഉദ്ദേശത്തോടെ ചില ആക്ഷേപങ്ങൾ ചോദിക്കുക. ആളെ വികൃതമായി ചിത്രീകരിക്കാനാണ് ഒരു സംഘം ചെയ്യുന്നതെന്നും മുഖ്യമന്ത്രി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7