പത്തനംതിട്ട ജില്ലയില്‍ 381 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 381 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

1) 24.06.2020ന് ദുബായില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 37 വയസ്സുകാരന്‍.
2) 02.07.2020ന് കുവൈറ്റില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 48 വയസ്സുകാരന്‍.
3) 19.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 30 വയസ്സുകാരന്‍.
4) 19.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ 34 വയസ്സുകാരി.
5) 18.06.2020ന് ദുബായില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 25 വയസ്സുകാരന്‍.
6) 29.06.2020ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിയായ 52 വയസ്സുകാരന്‍.
7) 25.06.2020ന് ബീഹാറില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശിയായ 35 വയസ്സുകാരന്‍.
8) 25.06.2020ന് ഷാര്‍ജയില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശിയായ 41 വയസ്സുകാരന്‍.
9) 23.06.2020ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 44 വയസ്സുകാരന്‍.
10) 24.06.2020ന് ദുബായില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 37 വയസ്സുകാരന്‍.
11) 24.06.2020ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ തേക്കുത്തോട് സ്വദേശിയായ 40 വയസ്സുകാരന്‍.
12) 24.06.2020ന് അമേരിക്കയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 51 വയസ്സുകാരന്‍.
13) 25.06.2020ന് ഷാര്‍ജയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 48 വയസ്സുകാരന്‍.
14) 22.06.2020ന് ഷാര്‍ജയില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 35 വയസ്സുകാരന്‍.
15) 19.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 14 വയസ്സുകാരന്‍.
16) 23.06.2020ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 30 വയസ്സുകാരന്‍.
17) 20.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിനിയായ 34 വയസ്സുകാരി.
18) 14.06.2020ന് അബുദാബിയില്‍ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശിയായ 40 വയസ്സുകാരന്‍.
19) 04.06.2020ന് ദുബായില്‍ നിന്നും എത്തിയ കോട്ടങ്ങല്‍ സ്വദേശിയായ 26 വയസ്സുകാരന്‍.
20) 02.07.2020ന് തെലുങ്കാനയില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 61 വയസ്സുകാരന്‍.
21) 20.06.2020ന് ഖത്തറില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിയായ 28 വയസ്സുകാരന്‍.
22) 22.06.2020ന് ബാംഗ്ലൂരില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 29 വയസ്സുകാരന്‍.
23) 21.06.2020ന് ഷാര്‍ജയില്‍ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 36 വയസ്സുകാരന്‍.
24) 27.06.2020ന് സൗദിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 48 വയസ്സുകാരന്‍.
25) പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 22 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു.
26) തമിഴ്‌നാട് സ്വദേശിയായ 22 വയസ്സുകാരന്‍. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക കോവിഡ് പരിശോധനയില്‍ തിരുവല്ലയില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ ആണ് ഇയാള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഈ വ്യക്തി ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് .

ജില്ലയില്‍ ഇതുവരെ ആകെ 381 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 210 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 169 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 158 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ വച്ച് രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 84 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 8 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയില്‍ 51 പേരും, പന്തളം അര്‍ച്ചന ഇഎഘഠഇയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 183 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.ഇന്ന് പുതിയതായി 32 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 185 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2912 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2605 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 139 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 211 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5702 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 53 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 91 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 481 കോളുകള്‍ നടത്തുകയും, 19 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 11 ഡോക്ടര്‍മാര്‍ക്കും, 24 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, 5 ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 40 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular