തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റിലാണ് റെയ്ഡ് നടക്കുന്നത്. ഒന്നര മണിക്കൂറിലധികമായി ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയാണ്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്‌ന സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് സൂചന. നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നതായാണ് വിവരം. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
അതിനിടെ ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെത്തിച്ച പ്രതിയെ കസ്റ്റംസ് സംഘം വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിച്ചെടുത്ത സ്വർണവും കൊച്ചിയിലെത്തിച്ചു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
അതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽ കസ്റ്റംസ് സംഘം പരിശോധനക്കെത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഫ്ളാറ്റിൽ പരിശോധന ആരംഭിച്ചത്.
ഇതിനിടയില്‍ സ്വപ്‌നയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പല കമന്റുകള്‍ക്കും സ്വപ്ന ഇപ്പോഴും മറുപടി പറയുന്നുണ്ട്. എന്നാല്‍ ഇത് സ്വപ്‌നയുടെ ഒഫീഷ്യല്‍ പേജാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. യുഎഇ കോൺസുലേറ്റിലേക്ക് എന്ന പേരിലാണ് ബാഗേജ് എത്തിയത്. സ്വർണം പിടികൂടിയതിന് പിന്നാലെ യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരനായ സരിത്തിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളില്‍ ആളുകള്‍ വരികയും മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്നും ഇവര്‍ മുന്‍പ് താമസിച്ചിരുന്ന തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റിലെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വര്‍ഷം മുന്‍പാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്‌ളാറ്റിലെ താമസക്കാര്‍ പറയുന്നു. രാത്രി വൈകുവോളം ആളുകള്‍ വന്നുപോകുകയും രാത്രിയിൽ പാർട്ടികള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു.
ഐടി സെക്രട്ടറി സര്‍ക്കാര്‍ കാറില്‍ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു. മദ്യപിച്ച് രാത്രി ഒരു മണി വരെയെങ്കിലും ഇവിടെ തങ്ങാറുണ്ടായിരുന്നു. ഐടി സെക്രട്ടറിക്കെതിരെ നിരവധി തവണ പോലീസിനെ വിളിച്ചറിയിച്ചിരുന്നതായി താമസക്കാര്‍ പറയുന്നു. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.
രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരില്‍ സ്വപ്‌നയുടെ രണ്ടാമത്തെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും താമസക്കാര്‍ പറയുന്നു. റസിഡന്റ്സ് അസോസിയേഷന്‍ ഇടപെട്ടതിനെത്തുടർന്ന് ഒരു വര്‍ഷം മുന്‍പാണ് സ്വപ്ന ഫ്‌ളാറ്റില്‍നിന്ന് പോയതെന്നും ഇവര്‍ പറയുന്നു.
follow us: PATHRAM ONLINE