ന്യൂഡല്‍ഹി: സംഘര്‍ഷമുണ്ടായ ഗല്‍വാന്‍ താഴ്‌വരയില്‍നിന്ന് ഇന്ത്യ – ചൈന സേനകള്‍ കുറച്ചു പിന്നോട്ടു പോയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്‍മാറ്റം. ഏകദേശം രണ്ടു കിലോമീറ്ററോളം പിന്‍വാങ്ങിയെന്നാണ് വിവരം. ഇരു സേനകളും മുഖാമുഖം നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാറ്റം മാത്രമാണിതെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഗല്‍വാന്‍ നദി കവിഞ്ഞൊഴുകുകയാണ്. ഇതു ചൈനീസ് സേന നില്‍ക്കുന്ന പ്രദേശത്തു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതും പിന്മാറ്റത്തിനു കാരണമാണ്. അതേസമയം, നേരത്തേയും ചൈന പിന്മാറിയിരുന്നെങ്കിലും വീണ്ടും വന്നതിനെത്തുടര്‍ന്നാണ് ജൂണ്‍ 15ന് സംഘര്‍ഷമുണ്ടാവുകയും 20 സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തത്.
follow us: PATHRAM ONLINE LATEST NEWS