അവശ്യസാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കും, ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. അതേസമയം, തലസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പറഞ്ഞു.

അടുത്ത ഏഴ് ദിവസം സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കില്ല. മെഡിക്കല്‍ ഷോപ്പും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവര്‍ത്തിക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. അതേസമയം, എല്ലാ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളില്‍ ജനത്തിനു പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പൊലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും ഡിജിപി പറഞ്ഞു. മെഡിക്കല്‍ സ്‌റ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

<ു>തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാന ഓഫിസില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ, പ്രമാണ പരിശോധന, ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്റര്‍വ്യൂ (എറണാകുളത്തും കോഴിക്കോടുമുള്ള ഇന്റര്‍വ്യൂ മാറ്റമില്ല) എന്നിവ മാറ്റിവച്ചതായി പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ കോളജുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഈ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഉള്ള സാഹചര്യം പിന്നീട് ഒരുക്കും.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

പൊതുഗതാഗതം അനുവദിക്കില്ല

മെഡിക്കല്‍ ഷോപ്പ്, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും.

ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കാന്‍ അനുമതി.

ആശുപത്രികള്‍ പ്രവര്‍ത്തിക്കും.

പ്രധാന റോഡുകള്‍ അടയ്ക്കും, നഗരത്തിലേക്ക് പ്രവേശന കവാടവും പുറത്തേക്കും ഒരു വഴി.
മെഡിക്കല്‍ ഷോപ്പുകളില്‍ പോകാന്‍ സത്യവാങ്മൂലം നിര്‍ബന്ധം.

സിറ്റി, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, വിഴിഞ്ഞം, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകള്‍ അടച്ചിടും.

അടിയന്തര സേവനവിഭാഗങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കില്ല.

കോടതികള്‍ പ്രവര്‍ത്തിക്കില്ല.

മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍.

പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ പൊലീസ് സംവിധാനം .

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും.

എന്താണ് ട്രിപ്പിള്‍ ലോക്ഡൗണ്‍?

റെഡ്‌സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ഡൗണ്‍ നിബന്ധനകള്‍ റെ!ഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോട്‌സ്‌പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാല്‍ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താന്‍ സാധിക്കില്ല.

അങ്ങനെവരുമ്പോള്‍ ക്ഷുഭിതരാകാതെ നമ്മള്‍ ഈ മഹാമാരിയെ തുരത്തുന്നതിന് വേണ്ടി പരമാവധി നമ്മുടെ ഭരണ സംവിധാനങ്ങള്‍ പറയുന്നത് അനുസരിച്ച് എല്ലാവരും സഹകരിക്കണം. അത് മാത്രവുമല്ല ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയ സ്ഥലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്.

റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പഴം പച്ചകറി, ഇറച്ചി, മല്‍സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാം. ബാങ്ക്, എടിഎം, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടില്ല. പെട്രോള്‍ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവര്‍ത്തിക്കും. അവശ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായ ശാലകള്‍ക്ക് തുറക്കാം. വ്യോമ, റെയില്‍ ,റോഡ് ഗതാഗതം ഉണ്ടാകില്ല. അവശ്യവസ്തുക്കളുടെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ല. ലോക്ഡൗണ്‍ കാരണം കുടുങ്ങിയവരും മെഡിക്കല്‍ എമര്‍ജന്‍സി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകള്‍ ഒഴികെ അടയ്ക്കണം. വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തുറക്കില്ല. കൂടിചേരലുണ്ടാകുന്ന ഒരു പൊതു ചടങ്ങും സംഘടിപ്പിക്കരുത്. ആരാധനാലയങ്ങളില്‍ പൊതുജനത്തിന് പ്രവേശനമില്ല. സംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പാടില്ല.

പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകള്‍, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങള്‍ ഒഴികെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരവും കേസെടുക്കും.

പൊലീസ് സഹായം ആവശ്യപ്പെടുന്നതിന് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

സ്‌റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം 112
തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം 0471 2335410, 2336410, 2337410
സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം 0471 2722500, 9497900999
പൊലീസ് ആസ്ഥാനത്തെ സ്‌റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം 9497900121, 9497900112

Similar Articles

Comments

Advertismentspot_img

Most Popular