മലപ്പുറം ജില്ലയില്‍ 24 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ രണ്ട്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ നാല് പേര്‍ വിവിധ ജില്ലകളിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
1- ജൂണ്‍ 22 ന് ബംഗലൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി(25),
2- ജൂണ്‍ 20 ന് മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(35)
മറ്റു രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
3,4- ജൂണ്‍ 28 ന് ദോഹയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(41), തെന്നല സ്വദേശി(28),
5- ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി(22),
6- ജൂണ്‍ 25 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി(30),
7- ജൂണ്‍ 29 ന് റിയാദില്‍ നിന്നെത്തിയ കോഡൂര്‍ വലിയാടിലെ രണ്ട് വയസുകാരി,
8- ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് നടുവത്ത് സ്വദേശി(37),
9- ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി(34),
10- ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(49),
11- ജൂണ്‍ 28 ന് ദോഹയില്‍ നിന്നെത്തിയ കുറുവ സ്വദേശി(38),
12- ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി(20),
13- ജൂണ്‍ 10 ന് റിയാദില്‍ നിന്നെത്തിയ പെരുമ്പടപ്പ് കോടത്തൂര്‍ സ്വദേശി(45),
14- ജൂണ്‍ 23 ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി(52),
15- ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ മംഗലം കൂട്ടായി സ്വദേശി(31),
16- ജൂണ്‍ 22 ന് ദുബൈയില്‍ നിന്നെത്തിയ രണ്ടത്താണി സ്വദേശിനി(22),
17- ജൂണ്‍ 30 ന് ഒമാനില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി(37),
18- ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ മേലേമടത്തുള്ള ഒരു വയസുകാരി
19-ജൂണ്‍ 29 ന് ദുബായ് നിന്നും കൊച്ചി വഴി എത്തിയ എത്തിയ കോട്ടക്കല്‍ രണ്ടത്താണി സ്വദേശിനി 22 വയസ്
20- ജൂണ്‍ 1 ന് അബുദാബിയില്‍ നിന്നും കൊച്ചിവഴി എത്തിയ മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി
21- 24 ഇവരെക്കൂടാതെ മലപ്പുറം ജില്ലക്കാരായ 4 പേര്‍ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 59 പേര്‍ കൂടി ഇന്ന് (ജൂലൈ രണ്ട്) രോഗമുക്തരായി. രോഗബാധിതരായി 227 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 575 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് (ജൂലൈ രണ്ട്) 1,962 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.
33,854 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 10,475 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 8,896 പേരുടെ ഫലം ലഭിച്ചു. 8,378 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,579 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 339 പേര്‍ രോഗമുക്തരായി.
FOLLOW US: pathram online