ഇന്ത്യൻ വെബ്സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യൻ വെബ്സൈറ്റുകൾ ചൈനയിൽ ഉപയോഗിക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്. ഷി ജിൻപിങ് സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN)തടസ്സപ്പെടുത്തിയതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്‌സ്പ്രസ് വി.പി.എന്‍ പ്രവർത്തിക്കുന്നില്ല.

ഐ.പി. ടി.വി. വഴി ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ വീക്ഷിക്കാൻ സാധിക്കുമെന്ന് ബെയ്ജിങ്ങിലെ നയതന്ത്രവൃത്തങ്ങൾ പറയുന്നു. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെബ്സൈറ്റുകക്ക് ചൈന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ്‌ വിലയിരുത്തൽ.

പ്രതിഷേധസ്വരങ്ങളെ അടിച്ചമർത്തുന്ന ചൈനയുടെ ഓൺലൈൻ സെൻസർഷിപ്പ് കുപ്രസിദ്ധമാണ്. ഉദാഹരണത്തിന് ഹോങ്കോങ് പ്രതിഷേധം എന്ന വാക്ക് സിഎൻഎനോ ബിബിസിയോ ഉപയോഗിച്ചാൽ ബെയ്ജിങ്ങിലെ സ്ക്രീനുകൾ ശൂന്യമാകും. പ്രസ്തുത ടോപിക് അവസാനിച്ചാൽ മാത്രമേ ന്യൂസ് വീണ്ടും കാണാൻ സാധിക്കൂ.

‘ടിക് ടോക്’ അടക്കം 59 ചൈനീസ് മൊബൈൽ ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യസുരക്ഷയും പൗരൻമാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണു നിരോധനമെന്ന് ഇലക്ട്രോണിക്സ് ആൻഡ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു.വിവര സാങ്കേതികവിദ്യാ ചട്ടത്തിന്റെ 69 എ വകുപ്പ് അനുസരിച്ചും 2009 മുതൽ നിലവിലുള്ള വിവരനിയന്ത്രണ നിയമം അനുസരിച്ചുമാണ് നടപടി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular