ഓച്ചിറ ക്ഷേത്രത്തിന് മുന്നില്‍ വാഹനം നിര്‍ത്തി കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന പൃഥ്വി ( വിഡിയോ വൈറല്‍)

താരങ്ങളുടെ വാഹനം കണ്ടാല്‍ അതിനെ പിന്തുടര്‍ന്ന് പോകുന്നത് ആരാധകര്‍ക്ക് ഹരമാണ്. മോഹന്‍ലാലിന്റെ കാറിന്റെ നമ്പര്‍ മലയാളിക്ക് കാണാപ്പാഠം ആയതുകൊണ്ട് ഇത്തരം ആരാധകരുടെ ‘സ്‌നേഹ’ശല്യങ്ങള്‍ക്ക് മോഹന്‍ലാല്‍ പല തവണ ഇരയായിട്ടുണ്ട്. ഇപ്പോള്‍ പൃഥ്വിരാജും അക്കൂട്ടത്തില്‍ വൈറലാവുകയാണ്

23 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൃഥ്വിയുടെ ആഡംബരവാഹനത്തിന് പിന്നാലെ എത്തിയ ആരാധകനാണ് ഓച്ചിറയില്‍ വച്ച് അദ്ദേഹത്തെ മൊബൈലില്‍ പകര്‍ത്തിയത്. പ്രസിദ്ധമായ ഓച്ചിറ ക്ഷേത്രത്തിന് മുന്നില്‍ വാഹനം നിര്‍ത്തിയ പൃഥ്വി പുറത്തിറങ്ങി കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്.

മാസ്‌ക്കിട്ടതിനാല്‍ അധികമാര്‍ക്കും പൃഥ്വിയെ മനസിലായില്ല. സമീപത്ത് താരത്തെ മനസിലാക്കിയ ഒരാളോട് കുശലം ചോദിച്ച ശേഷം പൃഥ്വി വേഗം കാറില്‍ കയറി യാത്ര തുടരുന്നതും വിഡിയോയില്‍ കാണാം.

Similar Articles

Comments

Advertismentspot_img

Most Popular