കണ്ണൂരില്‍ 26 പേര്‍ക്ക് കോവിഡ്; ഏറ്റവും കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യം

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ രോഗികള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത് ഇന്നാണ്. ജില്ലയില്‍ 26 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 14 പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്.

ഇന്ന് പോസറ്റീവ് ആയവര്‍

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഒന്‍പതിന് ഘാനയില്‍ നിന്ന് ഡല്‍ഹിയില്‍ വഴി എഐ 425 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 53കാരന്‍, 12ന് കുവൈറ്റില്‍ നിന്നുള്ള ജി8-7072 വിമാനത്തിലെത്തിയ ചെങ്ങളായി സ്വദേശി 40കാരന്‍, 14ന് ഒമാനില്‍ നിന്നുള്ള ഐഎക്സ് 1714 വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശി ഒരു വയസ്സുകാരന്‍, 15ന് ഷാര്‍ജയില്‍ നിന്നുള്ള എഫ്സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 32കാരന്‍, 19ന് ഒമാനില്‍ നിന്നുള്ള ഒവി 1555 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 36കാരന്‍, 23ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 40കാരന്‍, 24ന് ദുബൈയില്‍ നിന്നുള്ള ജി8-7124 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 37കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് ഷാര്‍ജയില്‍ നിന്നുള്ള 6ഇ 9734 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 60കാരന്‍, 12ന് അബൂദബിയില്‍ നിന്നുള്ള ഐഎക്സ് 1348 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരി, 15ന് ബഹ്റൈനില്‍ നിന്നുള്ള ഐഎക്സ് 1574 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 50കാരന്‍, 19ന് കുവൈറ്റില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ പിണറായി സ്വദേശി 56കാരന്‍, 20ന് സൗദി അറേബ്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14ന് കുവൈറ്റില്‍ നിന്നുള്ള ജെ9-1405 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 30കാരന്‍, 15ന് സൗദി അറേബ്യയില്‍ നിന്നുള്ള 6ഇ 9371 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എഐ 425 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 26കാരന്‍, ഏഴിന് ഇതേവിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 27കാരി, 20ന് ഗുജറാത്തില്‍ നിന്നെത്തിയ പിണറായി സ്വദേശി 64കാരി, റോഡ് മാര്‍ഗം എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ കതിരൂര്‍ സ്വദേശി 48കാരി, ബെംഗളൂരുവില്‍ നിന്ന് 13നെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 23കാരന്‍, 18കാരന്‍, 19നെത്തിയ കാടാച്ചിറ സ്വദേശികളായ 31കാരി, 14കാരന്‍, 12കാരി, നാല് വയസ്സുകാരി, 18ന് രാജസ്ഥാനില്‍ നിന്നെത്തിയ മൊകേരി സ്വദേശി 40കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. എളയാവൂര്‍ സ്വദേശി 59കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ജില്ലയില്‍ ഇതുവരെ

ഇതുവരെ 431 പേര്‍ പോസറ്റീവായവരില്‍ 361 പേര്‍ യാത്ര ചെയ്ത് വന്നവരും 70 പേര്‍ സമ്പര്‍ക്കം വഴിയും രോഗം ബാധിച്ചവരാണ്.ഇതിനകം 13933 പേര്‍ ഞഠജഇഞ ടെസ്റ്റുകള്‍ ചെയ്തു ഇനി 985 ടെസ്റ്റുകളുടെ ഫലം വരാനുണ്ട്.

ആദ്യഘട്ടത്തില്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ടാം ഘട്ടത്തില്‍ മാര്‍ച്ച് മാസത്തിലാണ്. ആ ഘട്ടത്തില്‍ 118 പേര്‍ പോസറ്റീവായി. ഇപ്പോഴുള്ള മൂന്നാം ഘട്ടത്തില്‍ 313 പേര്‍ ആണ് ഇന്നു വരെ റിപ്പോര്‍ട്ട് ചെയ്തത്.ഇനിയുള്ള 162 പേര്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും കൂടിയ നമ്പറാണ്. 20606 പേര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ സ്ഥാപനങ്ങള്‍ ലക്ഷണങ്ങളിലാത്തവരേയും ലഘു ലക്ഷണങ്ങള്‍ ഉള്ളവരേയും ചികിത്സിക്കാന്‍ താല്ക്കാലികമായി ഏറ്റെടുത്തു വരുന്നുണ്ട്. മറ്റു രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവരേയും ഡെങ്കിപനിയും മറ്റുമുള്ള സാഹചര്യത്തില്‍ നിലനിലുള്ള ആരോഗ്യ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കാതെ കൊവിഡിനായി താല്ക്കാലിക ആശുപത്രിള്‍ തുടങ്ങി അവയെ പ്രധാന ആശുപത്രികളുമായി ബന്ധപ്പെടുത്തുന്ന രീതി അവലംബിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സുഖമമായി നടക്കുന്നുണ്ട് . കൂടുതല്‍ ആളുകള്‍ ഇനിയും പോസറ്റീവ് ആകുന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രവര്‍ത്തന പുരോഗതി ങഘഅ മാരുമായി വീണ്ടും നാളെ ചര്‍ച്ചചെയ്യുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7