പാലക്കാട് ഏഴ് വയസ്സുകാരനും 81 കാരിക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന് ഏഴ് വയസ്സുകാരനും 81 കാരിക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന്(ജൂണ്‍ 27) ഏഴ് വയസ്സുകാരനും 81 കാരിക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*മഹാരാഷ്ട്ര-2*
കാരാകുറുശ്ശി സ്വദേശികളായ അമ്മയും(47) മകളും (23),

*ഖത്തര്‍-1*
അലനല്ലൂര്‍ കാഞ്ഞിരംപാറ സ്വദേശി (41 പുരുഷന്‍)

*യുഎഇ-3*
തെങ്കര കൈതച്ചിറ സ്വദേശി (31 പുരുഷന്‍),

ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശി (54 പുരുഷന്‍),

ദുബായില്‍ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി (38 പുരുഷന്‍)

*കുവൈത്ത്-9*
അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (24 പുരുഷന്‍),

തരൂര്‍ അത്തിപ്പറ്റ സ്വദേശി (28 പുരുഷന്‍),

കണ്ണാടി സ്വദേശി (25 പുരുഷന്‍),

അടിപ്പെരണ്ട അയിലൂര്‍ സ്വദേശി (28 പുരുഷന്‍),

കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി(29 പുരുഷന്‍),

മുന്നൂര്‍കോട് പൂക്കോട്ടുകാവ് (34 പുരുഷന്‍),

മുടപ്പല്ലൂര്‍ വണ്ടാഴി സ്വദേശി (51 പുരുഷന്‍),

വണ്ടാഴി കിഴക്കേത്തറ സ്വദേശി (28 പുരുഷന്‍),

വടക്കഞ്ചേരി ആയക്കാട് സ്വദേശി (32 പുരുഷന്‍)

*തമിഴ്‌നാട്-8*
ശ്രീകൃഷ്ണപുരം വലംപിരിമംഗലം സ്വദേശി (55 പുരുഷന്‍),

പൂക്കോട്ടുകാവ് പരിയാനംപറ്റ സ്വദേശികളായ അമ്മയും(81) മകളും(41), ചെറുമകനും(7), ഇവരുടെ ബന്ധു(21 പുരുഷന്‍).41 വയസ്സുകാരിയുടെ മകള്‍ക്ക് ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ചിരുന്നു.

കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ ദമ്പതികള്‍ക്കും (46 സ്ത്രീ,52 പുരുഷന്‍) മകനും (21)

*സൗദി-1*
ദമാമില്‍ നിന്നും വന്ന പട്ടാമ്പി കിഴായൂര്‍ സ്വദേശി (37 പുരുഷന്‍)

*ഖത്തര്‍-1*
കരിമ്പുഴ സ്വദേശി (56 പുരുഷന്‍)

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 260 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7