ഇടുക്കി: ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് സ്ഥിരീകരിച്ചു.
1. ജൂണ്‍ 11 ന് തമിഴ്നാട് മാര്‍ത്താണ്ടത്ത് നിന്നും വന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി(39). തമിഴ്നാട് നിന്നു ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും അവിടെ നിന്ന് തിരുവനന്തപുരം-കണ്ണൂര്‍ പ്രത്യേക ട്രെയിനില്‍ കോട്ടയത്തെത്തി അവിടുന്ന് കരിങ്കുന്നത്തേക്ക് ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
2. ജൂണ്‍ 23 ന് മസ്‌കറ്റില്‍ നിന്നും കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (44). കൊച്ചിയില്‍ നിന്നും തൊടുപുഴയിലേക്ക് കെ.എസ്.ആര്‍.ടി.സിയിലെത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ജില്ലയിലെ 5ബപേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 52 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Follow us: pathramonline LATEST NEWS