ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണി(62)യെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ വെട്ടിയാങ്കല്‍ സജി എന്ന തോമസിനെ കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി...
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയൽവാസിക്ക് ശിക്ഷ വിധിച്ച് കോടതി. 81 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
ശിക്ഷ 30 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക്...
ഇടുക്കി അണക്കെട്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും
സെക്കൻഡിൽ 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും
റെഡ് അലർട്ട് ലെവലിലേക്ക് എത്താതിരിക്കാനാണ് ശ്രമം
ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നു വിടും
ഇടുക്കിയിലും പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാ നിർദേശം നൽകി.
ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു.
നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 35 സെൻ്റീമീറ്റർ വീതം ഉയർത്തിയത്.
74 മണിക്കൂറിന് ശേഷം രണ്ട് ഷട്ടറുകൾ അടക്കുകയും ചെയ്തിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്....
ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെ
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജല സംഭരണിയുടെ
പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്.
18/10/2021 തിയ്യതിയിലെ ജലനിരപ്പ്
2396.86 അടിയിൽ എത്തിയതിനെ തുടർന്ന് പ്രസ്തുത ഡാമിൽ 18/10/2021 രാവിലെ
7.00 മണി മുതൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
മഴയുടെ ശക്തിയും
നീരൊഴുക്കിന്റെ അളവും...
നരിയമ്പാറ: ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു....
ജില്ലയിൽ 105 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 9 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ആദ്യമായാണ് പ്രതിദിനം...