‘ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ സുരേഷ്‌ഗോപി

ഇന്ന് 61-ാം പിറന്നാള്‍ ആഘോഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മാസ് ആക്ഷന്‍ ചിത്രം കാവല്‍ ടീസര്‍ അണിയറക്കാര്‍ പുറത്തു വിട്ടു. ‘ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറില്‍ എത്തുന്നത്. തമ്പാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ നിര്‍മിക്കുന്നത് ഗുഡ്വില്‍ എന്റെര്‍ടെയിന്‍മെന്റ്‌സിനു വേണ്ടി ജോബി ജോര്‍ജാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ എത്തിയത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി താരം എത്തുന്ന 250ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ ഇന്നാണ് പുറത്തിറക്കിയത്.

1965ല്‍ പുറത്തിറങ്ങിയ ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള താരം ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular