Tag: suresh gopi

മാർക്കോയിലെ വില്ലൻ… സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിൽ…!!! തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ താരമായ കബീർ ദുഹാൻ സിങ്ങിൻ്റെ ചിത്രങ്ങൾ….

വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ് വീണ്ടും മലയാളത്തിൽ. ഉണ്ണി മുകുന്ദൻ നായകനായ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയിലെ വില്ലൻ വേഷത്തിനു ശേഷം കബീർ ദുഹാൻ സിങ് അഭിനയിക്കുന്ന...

പുച്ഛം മാത്രം ബാക്കി! ആചാര പ്രശ്‌നങ്ങളില്‍ പൂരനഗരി കത്തുമ്പോള്‍ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ദേവസ്വങ്ങള്‍; വികസന പ്രഖ്യാപനങ്ങളും ആവിയായി

തൃശൂര്‍: പൂരവും ആചാരവും വെടിക്കെട്ടും വികസനവുമൊക്കെപ്പറഞ്ഞ് വോട്ടു നേടി കേന്ദ്രത്തിലേക്കു പോയ സുരേഷ് ഗോപി സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിര്‍ണായക പ്രശ്‌നങ്ങളില്‍ ഇടപെടാത്തതിനെതിരേ വിമര്‍ശനം കടുക്കുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് മാസത്തില്‍ നാലുവട്ടം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിനുശേഷം വിരലിലെണ്ണാവുന്ന സമയത്താണ് വന്നത്. നെല്‍ക്കര്‍ഷകര്‍ക്കു...

കേന്ദ്രത്തില്‍ പിടിയില്ലേ? സുരേഷ് ഗോപി വിചാരിച്ചിട്ടു നടന്നില്ല; കോടതി ഇടപെട്ടു നടത്തി; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട് ഉഷാറാകും; 100 മീറ്റര്‍ അകലെ ബാരിക്കേഡ് വരും

തൃശൂർ: പാറമേക്കാവിൽ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നൽകി. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമതി നൽകിയത്. ജനുവരി 5 നു നടക്കുന്ന തിരുവമ്പാടി വേലയുടെ...

കടുവാക്കുന്നേൽ കുറുവച്ചനാവാൻ സുരേഷ് ഗോപി എത്തി…!!! ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് തിരുവനന്തപരുത്ത് ആരംഭിച്ചു..

തിരുവനന്തപുരം: വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ 'ഒറ്റക്കൊമ്പൻ' ഷൂട്ടിംഗ് ആരംഭിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് സ്വന്തമാക്കിയതിന് ശേഷം...

സുരേഷ് ഗോപി വിചാരിച്ചാലും രക്ഷയില്ല; കേന്ദ്രത്തിന്റെ വെടിക്കെട്ട് നിയന്ത്രണങ്ങള്‍ക്ക് എതിരേ ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍; വിജ്ഞാപനം റദ്ദാക്കണം; പിന്നില്‍ ശിവകാശി ലോബിയെന്നും ആരോപണം

തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റിലെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനു പിന്നാലെയാണു നടപടി. കേന്ദ്ര സര്‍ക്കാരിന്റെ കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ്രസ്ട്രീസ് വകുപ്പ് ഒക്‌ടോബര്‍ 11ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം...

പെണ്‍മക്കള്‍ നഷ്ടമാവുമ്പോള്‍ ഉള്ള സങ്കടവും അതിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍..!! ഒരു അച്ഛനായും, മനുഷ്യനായും, അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം നേരുന്നതായി...

തൃശൂ‍ർ: നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് കരിമ്പയിലെ നാല് പെണ്‍കുട്ടികളുടെ മരണം. പെണ്‍കുട്ടികളുടെ അകാല വിയോഗത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പെണ്‍മക്കള്‍ നഷ്ടമാവുമ്പോള്‍ ഉണ്ടാവുന്ന വേദനയുടെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു...

ഈ അമ്മയെ ഇങ്ങ് എടുക്കുവാ… എന്ന് പറയാതെയെടുത്ത ഒരു മകനാണ് ഞാൻ…!!! അമ്മയുടെ മൂത്ത സന്താനത്തിൻ്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നത്.. ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിലെത്തി സുരേഷ് ഗോപി…!!

കണ്ണൂര്‍: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടോ മന്ത്രിയായിട്ടോ സിനിമാനടനോ ആയിട്ടല്ല. കല്യാശ്ശേരിയിലെ വീട്ടിലെത്തിയാല്‍ ഒന്ന് വാരിപ്പുണരും അനുഗ്രഹം വാങ്ങും. ഇങ്ങനെ തൊട്ടുരുമ്മി...

ഞാൻ ത്രില്ലിലാണ്..!! തൃശൂരുകാ‍‍ർക്ക് എന്റെ ദീപാവലി സമ്മാനം..!! വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ..!!

തൃശൂ‍ർ: തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7