അച്ഛന്റെ സിനിമയിലെ പാട്ടിനൊപ്പം ചുവടുവെച്ച് ദീപ്തകീര്‍ത്തി വിഡിയോ പങ്കുവച്ച് താരം

അച്ഛന്റെ സിനിമയിലെ പാട്ടിനൊപ്പം ചുവടുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രുവിന്റെ മകള്‍ ദീപ്തകീര്‍ത്തി. ഗിന്നസ് പക്രു തന്നെയാണ് മകളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. പൃഥ്വിരാജിനൊപ്പം ശക്തമായ കഥാപാത്രമായി ഗിന്നസ് പക്രു അഭിനയിച്ച അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ കള്ളിപ്പെണ്ണേ..എന്ന ഗാനത്തിനൊപ്പമാണ് ദീപ്തയുടെ ഡാന്‍സ്.

‘അച്ഛന്റെ പാട്ടില്‍, മകളുടെ ചുവടുകള്‍’ എന്ന അടിക്കുറിപ്പിനൊപ്പം താരം തന്നെയാണ് വിഡിയോ പങ്കുവെച്ചത്. വീടിന്റെ മുന്നില്‍ നിന്ന് മനോഹരമായി നൃത്തം ചെയ്യുകയാണ് ദീപ്ത. നിരവധി പേരാണ് ദീപ്തയെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അച്ഛന്റെ കലാപരമായ കഴിവുകള്‍ മകള്‍ക്കും കിട്ടിയിട്ടുണ്ടെന്നും, ഒരു നല്ല കലാകാരിയായി വളരട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകള്‍.
https://fb.watch/4BaHBIUF9M/

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...