ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയുടെ മേല്‍ അവകാശം ഉന്നയിച്ച ചൈനയുടെ വാദത്തെ തള്ളി ഇന്ത്യ. അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഗല്‍വാന്‍ താഴ്‌വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം മുന്‍കാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ലെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് പക്ഷത്തിന്റെ അതിക്രമ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികരുടെ ഭാഗത്തുനിന്ന് ഉചിതമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഗല്‍വാന്‍ വാലി പ്രദേശത്തിന്റെ നില ചരിത്രപരമായി വ്യക്തമാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന ചൈനയുടെ ശ്രമങ്ങള്‍ സ്വീകാര്യമല്ല. മുന്‍കാലങ്ങളിലുള്ള ചൈനയുടെതന്നെ നിലപാടിന് അനുസൃതമല്ല അവ.’ അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
follow us: PATHRAM ONLINE