വിലക്ക് ഏര്‍പ്പെടുത്തിയാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും

ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന ആത്മനിര്‍ഭര്‍ ചിഹ്നം സാധനങ്ങളില്‍ പതിക്കണം എന്ന ഭേദഗതിയും കൊണ്ടു വന്നേക്കും. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യരുതെന്നു സിനിമാ, കായിക താരങ്ങളോടു വ്യാപാരി സംഘടനകള്‍ അഭ്യര്‍ഥിക്കുന്നുമുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതു ഭാവിയില്‍ ചൈനീസ് കമ്പനികളെ കരാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കുക എന്നതാണ്. ആഗോള കരാറുകള്‍ വിളിക്കുമ്പോള്‍ ഇങ്ങനെ വിലക്കാന്‍ കഴിയുമോ എന്ന നിയമവശങ്ങള്‍ പഠിക്കാന്‍ കേന്ദ്രനിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരോധിച്ചാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിലക്ക് ഏര്‍പ്പെടുത്തിയാലും ചൈനയ്ക്ക് ആസിയാന്‍ രാഷ്ട്രങ്ങള്‍ വഴി സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനാകും. ആസിയാന്‍ രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കു സ്വതന്ത്രവ്യാപാരമാണുള്ളത്. മിക്ക ആസിയാന്‍ രാഷ്ട്രങ്ങളിലും ചൈന വിപണി കയ്യടക്കിയിരിക്കയാണ്. അവിടെനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാവുന്നതേയുള്ളൂ.

FOLLOW US: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular