അയ്യപ്പനും കോശിയും ഒരു തുടക്കം മാത്രമായിരുന്നു; നമ്മള്‍ വലിയ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു; സച്ചിയെ കുറിച്ച് മനസ് തുറന്ന് പൃഥ്വി

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോ?ഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സച്ചി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും ഒടുവില്‍ സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകന്‍. അത് കൂടാതെ സച്ചി തിരക്കഥയെഴുതിയ ഒരുപിടി ചിത്രങ്ങളിലും പൃഥ്വി വേഷമിട്ടിട്ടുണ്ട്. സച്ചി ജീവിച്ചിരുന്നുവെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാള സിനിമയും എന്റെ ശേഷിക്കുന്ന കരിയറും വളരെ വ്യത്യസ്തയിരുന്നേനേ എന്ന് പൃഥ്വി പറയുന്നു.

പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം

സച്ചീ…

എനിക്ക് ഒരുപാട് സന്ദേശങ്ങളും ഫോണ്‍വിളികളും വരുന്നു, ഞാന്‍ എങ്ങിനെ പിടിച്ചു നില്‍ക്കുന്നുവെന്നറിയാന്‍. താങ്കളെയും എന്നെയും നമ്മളെയും നന്നായി അറിയുന്നവര്‍ക്ക് അതറിയാം. എന്നാല്‍ അവരില്‍ ചിലര്‍ പറഞ്ഞ കാര്യങ്ങള്‍.. ഞാന്‍ മൗനമായി എതിര്‍ത്തു. എന്തെന്നുവച്ചാല്‍, താങ്കള്‍ പോയത് കരിയറിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴാണെന്ന്. താങ്കളുടെ സ്വപ്നങ്ങളെക്കുറിച്ച് അറിയുന്ന ഒരാളെന്ന നിലയില്‍ എനിക്കറിയാം അയ്യപ്പനും കോശിയും താങ്കള്‍ ആഗ്രഹിച്ചതുപോലെയൊരു തുടക്കം മാത്രമായിരുന്നുവെന്ന്. താങ്കളുടെ മുഴുവന്‍ സിനിമയും ഈ ഘട്ടത്തിലെത്താനുള്ള ഒരു യാത്രയായിരുന്നു.

എനിക്കറിയാം, പറയാത്ത ഒരുപാട് കഥകള്‍, നിറവേറാത്ത സ്വപ്നങ്ങള്‍, രാത്രിയുടെ അന്ത്യയാമങ്ങളില്‍ വാട്ട്‌സ്ആപ്പ് വോയിസിലൂടെ പങ്കുവച്ച ആഖ്യാനങ്ങള്‍. ഇനി മുന്നോട്ടുള്ള വര്‍ഷങ്ങളിലേക്ക് വേണ്ടി നമ്മള്‍ വലിയ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. പക്ഷേ താങ്കള്‍ എന്നെ വിട്ടു പോയി…. സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടിനെക്കുറിച്ചും വരും വര്‍ഷങ്ങളില്‍ താങ്കളുടെ സിനിമകള്‍ എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടതിനെക്കുറിച്ചും മറ്റാരെങ്കിലുമായി പങ്കുവച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങള്‍ എന്നില്‍ ഉണ്ട്. അടുത്ത 25 വര്‍ഷത്തെ മലയാള സിനിമയും എന്റെ ശേഷിക്കുന്ന കരിയറും താങ്കള്‍ ഒപ്പം ഉണ്ടായിരുന്നുവെങ്കില്‍ വളരെ വ്യത്യസ്തയിരുന്നേനേ എന്ന് എനിക്കറിയാം.

സിനിമയെ മറന്നേക്കൂ, എന്റെ ആ സ്വപ്നങ്ങളെല്ലാം താങ്കളെ ചുറ്റിപ്പറ്റിയാണ് വ്യാപാരം ചെയ്യുന്നത്. ആ ശബ്ദ കുറിപ്പുകളിലൊന്ന് വീണ്ടും ലഭിക്കാന്‍. അടുത്ത ഫോണ്‍ കോളിനായി. നമ്മള്‍ ഒരുപോലെയാണെന്ന് താങ്കള്‍ എന്നോട് എല്ലായ്‌പ്പോഴുംപറയാറുണ്ടായിരുന്നു. അതെ സച്ചി, നമ്മള്‍ ഒരു പോലെയായിരുന്നു. പക്ഷെ ഇപ്പോള്‍ താങ്കള്‍ക്ക് എന്നെക്കാള്‍ വളരെ വ്യത്യസ്തത തോന്നുന്നു. കാരണം, ദുഖത്തിന്റെ വ്യാപ്തി അവസാനമായി എന്നെ ബാധിച്ചത് 23 വര്‍ഷം മുമ്പ് മറ്റൊരു ജൂണില്‍ ആയിരുന്നു (പൃഥ്വിരാജിന്റെ പിതാവും നടനുമായ സുകുമാരന്‍ അന്തരിച്ചത് ജൂണ്‍ മാസത്തിലാണ്). താങ്കളെ അറിയുക എന്നത് ഒരു വലിയ അംഗീകാരമായി തോന്നുന്നു. എന്റെ ഒരു ഭാഗം ഇന്ന് നിങ്ങളോടൊപ്പം പോയി. ഇപ്പോള്‍ മുതല്‍ നിങ്ങളെ ഓര്‍ക്കുന്നു….. എന്റെ നഷ്ടപ്പെട്ടുപോയ ആ ഭാ?ഗത്തേയും. നന്നായി വിശ്രമിക്കൂ സഹോദരാ, നന്നായി വിശ്രമിക്കൂ….

FOLLOW US: pathram onine

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7