മാസ് സിനിമകളുടെ കെട്ടും മട്ടും പൊളിച്ചെഴുതിയ ഗംഭീര സിനിമയായിരുന്നു സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു. അതിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി ആദ്യം...
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോ?ഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സച്ചി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും ഒടുവില്‍ സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകന്‍. അത് കൂടാതെ സച്ചി തിരക്കഥയെഴുതിയ ഒരുപിടി ചിത്രങ്ങളിലും...
കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തില്‍ സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. സംസ്‌കാരച്ചടങ്ങില്‍ സച്ചിയുടെ അടുത്ത ബന്ധുക്കളും സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.
നേരത്തെ, കൊച്ചി ഹൈക്കോടതി...
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ''പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത്...
കൊച്ചി: 'പോയി' എന്ന ഒറ്റവാക്കില്‍ സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ്. സച്ചിയുടെ ഫോട്ടോയും ഉള്‍ക്കൊള്ളിച്ചാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.
സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് അവസാനമായി റിലീസായ പൃഥ്വിരാജ് സിനിമയും. സച്ചിയുടെ തിരക്കഥയില്‍...
അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലായിരുന്നു. സൗഹൃദങ്ങളിലായിരുന്നു എന്നും സച്ചി. എന്നും സൗഹൃദങ്ങള്‍ക്ക് വില കല്‍പിച്ചയാള്‍. മരണത്തിന് പിന്നാലെ വരുന്ന അനുസ്മരണങ്ങളിലും തെളിയുന്നത് എപ്പോഴും സഹജീവികളോട് കാട്ടിയ കരുതലിന്റെയും നന്‍മയുടെയും കഥകളാണ്. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ ദാനം...
അടുത്തടുത്ത് വന്‍ വിജയം നേടിയെടുത്ത് ഒടുവില്‍ സച്ചി വിടവാങ്ങി. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ആ സിനിമയുടെ...
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിതാനന്ദന്‍ (സച്ചി) (48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു...