ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പുറത്തുവിട്ടു. മലയാളികള്‍ ഇല്ല. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണു ജീവന്‍ നഷ്ടമായത്. ഇരുമ്പുദണ്ഡുകളും തോക്കിന്റെ പാത്തിയും ഉപയോഗിച്ച് നടത്തിയ മര്‍ദനത്തിലും ഗല്‍വാന്‍ നദിയിലേക്ക് വീണുമാണ് ഇവര്‍ മരിച്ചത്.
മരിച്ചവരുടെ പേരും സ്ഥലവും:
കേണല്‍ ബി.സന്തോഷ് കുമാര്‍, ഹൈദരാബാദ്, നാഥുറാം സോറന്‍, മയൂര്‍ഭഞ്ച്, മന്‍ദീപ് സിങ്, പട്യാല,
സത്‌നം സിങ്, ഗുര്‍ദാസ്പുര്‍, കെ.പളനി, മധുര, സുനില്‍ കുമാര്‍, പട്‌ന, ബിപുല്‍ റോയ്, മീററ്റ് സിറ്റി, ദീപക് കുമാര്‍, രെവ, രാജേഷ് ഓറങ്, ബിര്‍ഹം, കുന്ദന്‍ കുമാര്‍ ഓജ, സാഹിബ്ഗഞ്ച്, ഗണേഷ് റാം, കങ്കര്‍, അങ്കുഷ്, ഹമിര്‍പുര്‍, ഗുര്‍ബിന്ദര്‍, സങ്ഗരൂര്‍,ഗുര്‍തേജ് സിങ്, മന്‍സ, ചന്ദന്‍ കുമാര്‍, ഭോജ്പുര്‍, കുന്ദന്‍ കുമാര്‍, സഹര്‍സ,
അമന്‍ കുമാര്‍, സംസ്തിപുര്‍, ജയ് കിഷോര്‍ സിങ്, വൈശാലി, ഗണേഷ് ഹന്‍സ്ധ, ഈസ്റ്റ് സിങ്ഭും
#WATCH Wreath laying of Indian Army soldiers, who lost their lives in #GalwanValley clash, performed at Army Hospital in Leh; latest visuals from Ladakh pic.twitter.com/aJomFr7Pxr
— ANI (@ANI) June 17, 2020
FOLLOW US: PATHRAM ONLINE LATEST NEWS