സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഒതുക്കലുകളെ ധീരമായി നേരിട്ട തിലകനെയും വിനയനെയും കുറിച്ച് പറഞ്ഞ് കൊടുക്കാമായിരുന്നുവെന്ന് , അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടാകുമായിരുന്നു

സിനിമയിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ട് പേരാണ് തിലകനും വിനയനുമെന്ന് നടന്‍ ഹരീഷ് പേരടി. സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെപ്പറ്റി പറഞ്ഞുകൊടുക്കാമായിരുന്നെന്നും അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനെയെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു. മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ. മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ.

അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനെ…അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴില്‍ ചെയത് ജീവിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാര്‍ഹമാണ്. ഇനിയും ഇത്തരം ആത്മഹത്യകള്‍ സംഭവിക്കാതിരിക്കട്ടെ ..

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7