രാജ്യത്ത് കൊവിഡ് മരണനിരക്ക് കൂടുതല്‍ സ്ത്രീകളില്‍…!!!

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതില്‍ കൂടുതല്‍ പേര്‍ സ്ത്രീകളാണെന്ന് പഠന റിപ്പോര്‍ട്ട്. മേയ് 20 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളും മരണങ്ങളും കണക്കിലെടുത്താണ് ഈ പഠനം. കൊവിഡ് രോഗികളായ പുരുഷന്മാരിലെ മരണനിരക്ക് 2.9 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീകളില്‍ അത് 3.3 ശതമാനമാണ്. കൊവിഡ് പരിരക്ഷയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്ന് ജേര്‍ണല്‍ ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത് സയന്‍സ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പോപ്പുലേഷന്‍ റിസേര്‍ച് സെന്റര്‍, ജയ്പൂര്‍ ഐഐഎച്ചഎംആര്‍ യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് മാനേജ്മെന്റ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയുട്ട്, തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്, കേംബ്രിഡ്ജ് ഹാര്‍ഡ്വാര്‍ഡ് സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ ആന്റ് ബിഹേവ്യറല്‍ സയന്‍സസ് , ബോസ്റ്റണ്‍ ഹാര്‍വാര്‍ഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട്.

കൊവിഡ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും പ്രായ-ലിംഗ കണക്കാണ് പരിശോധിച്ചിരിക്കുന്നത്. രോഗം ബാധിച്ചിരിക്കുന്നവരില്‍ 66 ശതമാനവും പുരുഷന്മാരാണ്. 34 ശതമാനം മാത്രമാണ് സ്ത്രീകള്‍. രോഗം സ്ഥിരീകരിച്ചവരില്‍ നാലില്‍ മൂന്നു പേരും പുരുന്മാരാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടികളെ അപേക്ഷിച്ച് പ്രായപൂര്‍ത്തിയായവരിലും മുതിര്‍ന്നവരിലുമാണ് മരണനിരക്ക് കൂടുതല്‍.

ഇന്ത്യയില്‍ കൊവിഡ് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള നാലു ദിവസത്തിനുളളില്‍ 1019ല്‍ നിന്ന് 2059 ആയി യര്‍ന്നു. ഏപ്രില്‍ 23 മുതല്‍ മേയ് 3 വരെയുള്ള 11 ദിവസത്തിനുള്ളില്‍ രണ്ട് മടങ്ങായി രോഗികളുടെ എണ്ണം. 21,373ല്‍ നിന്ന് 42,546ല്‍ എത്തി. മേയ് 5 മുതല്‍ മേയ് 18 വരെയുള്ള 13 ദിവസങ്ങള്‍ക്കുള്ളില്‍ 49,405ല്‍ നിന്നും 1,00,327 ആയി രോഗികളുടെ എണ്ണം ഉയര്‍ന്നു. മേയ് 20 വരെയുള്ള ഡാറ്റ അനുസരിച്ച് മൊത്തം രോഗികളില്‍ 34.3 ശതമാനമാണ് സ്ത്രീകള്‍.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കാര്യമെടുത്താല്‍, രോഗബാധിതരില്‍ 51.5 ശതമാനം ആണ്‍കുട്ടികളും 48.5 ശതമാനം പെണ്‍കുട്ടികളുമാണ്. മധ്യവയസ്‌കരില്‍ ബാധിക്കുന്നവരില്‍ 70.4 ശതമാനം പുരുഷന്മാരും 30-39 വയസ് പ്രായമുള്ളവരാണ്.

സ്ത്രീകളായ കൊവിഡ് രോഗികളില്‍ 40 ശതമാനവും 70-79 വയസ്സ് പ്രായമുള്ളവരും 80 വയസ്സിനു മുകളിലുള്ളവരുമാണ്. സ്ത്രീകളിലെ മരണനിരക്ക് 36.9 ശതമാനവൂം. 30-39ന് മ്യേ പായമുള്ള സ്ത്രീകളില്‍ 21.3 ശതമാനമാണ് മരണനിരക്ക്. 80ന് മുകളില്‍ പ്രായമുള്ളവരില്‍ ഇത് 48.5 ശതമാനവുമാണ്

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular