കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചു; സാക്ഷികളെ സ്വാധീനിക്കാനെന്ന് റിപ്പോര്‍ട്ട്;

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ വിചാരണ തടവുകാരിയായ ജോളി ജയിലില്‍ നിന്ന് നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചത്. കുപ്രസിദ്ധ കേസിലെ പ്രതി നിരന്തരം സാക്ഷികളെ വിളിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോളി മൂന്നു പ്രാവശ്യം ആദ്യ ഭര്‍ത്താവ് റോയിയുടെ മകന്‍ റെമോയെ വിളിച്ചുവെന്ന് റോയിയുടെ സഹോദരി റെഞ്ചി പ്രതികരിച്ചു. 8098551349 എന്ന നമ്പറില്‍ നിന്നാണ് വിളി വന്നത്. 20 മിനിറ്റോളം സംഭാഷണം നീണ്ടുനിന്നുവെന്ന് റെഞ്ചി വ്യക്തമാക്കി. റെമോ വിലക്കിയശേഷവും ജോളി വിളിച്ചുവെന്നും റെഞ്ചി പറയുന്നു.

ജോളി ജയിലില്‍ നിന്ന് വിളിച്ച കാര്യം റെമോയും സമ്മതിച്ചതായി ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ജോളി ജയിലില്‍ നിന്നൂം മറ്റ് സാക്ഷികളെയും വിളിച്ചിട്ടുണ്ടാവാമെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചുകാണുമെന്നൂം ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നൂ. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും നിയമ നടപടിയുമായി പോകുമെന്നും റെഞ്ചി ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞൂ.

ജോളിക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമുണ്ടെന്നും യഥേഷ്ടം ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും സാക്ഷികളില്‍ പലരും അവരെ ജയിലില്‍ പോയി കാണുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും കേസിലെ ആറാം സാക്ഷിയും അയല്‍വാസിയുമായ ബാവയും പ്രതികരിച്ചു.

എന്നാല്‍ ജോളി വിളിച്ചത് ജയിലില്‍ തടവുകാര്‍ക്ക് എല്ലാം അനുവദിച്ചിരിക്കുന്ന നമ്പറില്‍ നിന്നാണെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് പറയുന്നു. തടവുകാര്‍ക്ക് വീട്ടുകാരെയും അഭിഭാഷകരെയും വിളിക്കാന്‍ ഏര്‍പ്പെടുത്തിയ നമ്പറാണിത്. രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്തിയ ശേഷമാണ് വിളിക്കുന്നത്. അതില്‍ അപാകതയില്ലെന്നം ഋഷരാജ് സിംഗ് പറയുന്നു. എന്നാല്‍ വിചാരണയിലേക്ക് കടക്കുന്ന കേസുകളിലെ പ്രതിയാണ് നിരന്തരം സാക്ഷികളെ വിളിക്കുന്നത്.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular