കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെതുടർന്ന് സമരസമിതി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ പ്രദേശത്ത് നടക്കുന്നുണ്ട്. സമ്മതം നൽകിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തിൽ അളക്കുന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങൾ അളക്കുന്നതിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു രാഹുൽ കൃഷ്ണയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്.

പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനും സമരസമിതി നേതാവ് നിഷിൽ കുമാറിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വൻ പ്രതിഷേധം ഉണ്ടായി.

29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാർ സ്ഥലം വിട്ടുനൽകാൻ സമ്മതം നൽകിയിട്ടുണ്ട് എന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിർമ്മിക്കുന്നതിനെ തുടർന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Similar Articles

Comments

Advertisment

Most Popular

പശ്ചാത്തല സംഗീതം കണ്ഠനാളം കൊണ്ട്; ഭക്തരുടെ ശ്രദ്ധ നേടി അയ്യപ്പ ഭക്തിഗാനം

കൊച്ചി: കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി അക്കാപെല്ല രീതിയില്‍ പുറത്തിറങ്ങിയ 'ആളൊഴിഞ്ഞ സന്നിധാനം' എന്ന അയ്യപ്പ ഭക്തിഗാനമാണ് വേറിട്ട...

കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി....

‘ഞാനൊരു പ്രത്യേക ജനുസ്; പി.ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ നിയമ സഭയിൽ മുഖ്യമന്ത്രി -പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ...