തന്ത്രിയുടെ നിര്‍ദേശം മാനിച്ച് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നതോടെ ദര്‍ശനം വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
‘ഉത്സവം ചടങ്ങായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആരാധാനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. മദ്യശാലകള്‍ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ തുറക്കാത്തത് മനഃപൂര്‍വ്വമാണെന്നും ബിജെപിയും കോണ്‍ഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരുമായും മറ്റു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും’ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കോവിഡ് ഭീഷണി തുടരുന്നതിനാല്‍ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
follow us: pathram online latest news