കോഴിക്കോടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നത്.
എന്നാല്‍ ഗര്‍ഭിണിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ സാമ്പിള്‍ ഒരു തവണ പരിശോധനയ്ക്ക് അയച്ച ശേഷം മാത്രമെ ഇവര്‍ കൊവിഡ് മുക്തരായെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു എങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് പുതിയ പരിശോധനാ ഫലം.
മെഡിക്കല്‍ കോളേജില്‍ ഇത്രയും അധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നതിന്റെ കണക്ക് പെരുപ്പിച്ച് കാണിച്ച് ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ നല്‍കിയ ആശങ്കാജനകമായ വാര്‍ത്തയിലും യാഥാര്‍ഥ്യമില്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്.
FOLLOW US- PATHRAM ONLINE