ഒടുവില്‍ കൊറോണ അവിടെയും എത്തി…

ലോകം മുഴുവന്‍ കൊറോണ വ്യാപിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ കൊറോണ എത്തിയില്ലെന്ന ആശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശത്ത് ആദ്യത്തെ കോവിഡ്19 കേസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ജി.ബി. പാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദ്വീപ് നിവാസിക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആന്തമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ചേതന്‍ സംഗി ട്വീറ്റ് ചെയ്തു. ആളുകള്‍ പരിഭ്രാന്തരാവേണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, അത്തരം വാര്‍ത്തകളില്‍ വിശ്വസിക്കാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍ച്ച് 12നാണ് ഇയാള്‍ അമേരിക്കയില്‍ നിന്നും കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയത്. പിന്നീട് മുന്‍കൂര്‍ അനുമതി വാങ്ങിയത് പ്രകാരം മാര്‍ച്ച് 24ന് ദ്വീപിലേക്ക് യാത്ര ചെയ്തു. ദ്വീപിലെത്തിയ ഉടനെ ഇയാളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാള്‍ അമേരിക്കയില്‍ നിന്നാണ് തിരിച്ചെത്തിയത് എന്ന വിവരം അധികൃതരെ അറിയിച്ചിരുന്നില്ല.

കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ ദ്വീപില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 22 മുതല്‍ പുറത്തുനിന്നും എത്തുന്നവര്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. മുന്‍കൂട്ടി അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ ദ്വീപില്‍ പ്രവേശിക്കാനാവുകയുള്ളൂ.ഈ രീതിയില്‍ എത്തിയ ദീപ് നിവാസിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ദ്വീപിലെ ബോട്ട് ജെട്ടികളകടക്കമുള്ള യാത്രാസംവിധാനങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ദ്വീപിലെ ജനങ്ങള്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കമായി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിമാക്കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള സന്ദര്‍ശനം, കായികവിനോദങ്ങള്‍, ഗതാഗതം തുടങ്ങിയവ ഏപ്രില്‍ 14 വരെ നിര്‍ത്തലാക്കി.

Similar Articles

Comments

Advertisment

Most Popular

കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ കൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812,...

കോട്ടയത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ

ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ - 5, എരുമേലി-10 വാർഡ് പട്ടികയിൽ നിന്ന്...

ആയിരം കടന്ന് എറണാകുളം; ആയിരത്തോളം രോഗികൾ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519,...