ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് : സംഘാംഗങ്ങള്‍ ആശങ്കയില്‍

ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനിലെ ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയെത്തിയ സംഘത്തിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. ആടുജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്. വിവരം പുറത്തു വന്നതോടെ സംഘാംഗങ്ങള്‍ ആശങ്കയിലാണ്.

പൃഥ്വിരാജും സംഘവും തിരിച്ചെത്തിയ വിമാനത്തിലാണ് ഇദ്ദേഹവും മടങ്ങിയെത്തിയത്. ആദ്യം എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററിലും പിന്നീട് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.

നേരത്തേ ആടു ജീവിതം ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് സോഷ്യല്‍ മീഡിയ വഴി അദ്ദേഹം തന്നെ അറിയിച്ചിരുന്നു

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular