ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധ ഇരട്ടിക്കുന്നതിന്റെ സമയം 13.3 ദിവസത്തില്‍നിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,763 ആയി. 4,971 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 11,264 പേര്‍ക്കു രോഗം ഭേദമായി. ഇതു ഏറ്റവും കൂടിയ നിരക്കാണ്. ഇതോടെ ഇന്ത്യയുടെ രോഗമുക്തി നിരക്ക് 47.40 ശതമാനമായി.
പ്രതിദിന മരണനിരക്കിലും രാജ്യം മുന്നിലാണ്. 265 പേരാണ് ഒറ്റ ദിവസം മരിച്ചത്. 7964 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മഹാമാരി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്. 86,422 ആക്ടീവ് കേസുകളുള്ള രാജ്യത്ത് 82,369 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര തന്നെയാണ് സംസ്ഥാനങ്ങളില്‍ മുന്നില്‍. 62,228 പേര്‍ രോഗബാധിതരായി, 2098 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 20,246 ആയി.
ന്യൂഡല്‍ഹിയില്‍ 17,386, ഗുജറാത്തില്‍ 15,934, രാജസ്ഥാനില്‍ 8365, മധ്യപ്രദേശില്‍ 7645, ഉത്തര്‍പ്രദേശില്‍ 7284 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. അസമില്‍ ആക്ടീവ് കേസുകള്‍ 895 ആയി. ബംഗാള്‍ (4813), തെലങ്കാന (2425), പഞ്ചാബ് (2197), ജമ്മു കശ്മീര്‍ (2164), ബിഹാര്‍ (3376), ആന്ധ്രപ്രദേശ് (3436) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടി.
Follow us on patham online news