തിരുവനന്തപുരം: ജലദോഷപ്പനി ഉള്ളവരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗം മറച്ചു വയ്ക്കാനാവില്ലെന്നും ചികിത്സിച്ചില്ലെങ്കില്‍ മരണപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 2.89% ആണ്. സംസ്ഥാനത്തെ മരണനിരക്ക് 0.5% ആണ്. രോഗമുക്തിയുടെ എണ്ണത്തില്‍ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് പേര് ഒഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കാസര്‍ഗോഡ് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 31 പേര് വിദേശത്ത് നിന്നും 48 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിക്കുകയും ചെയ്തു. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട കുടുംബം രാജസ്ഥാനിലേക്കുള്ള ട്രെയിനില്‍ തെറ്റി കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
Follow us on patham online news