ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ ലഭിച്ചത് 384.69 കോടി രൂപ

തിരുവനന്തപൂരം: കൊവിഡ്19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നു. മാര്‍ച്ച് 27 മുതല്‍ ഇന്നലെ വരെയുള്ള രണ്ടു മാസക്കാലയളവില്‍ ഈ അക്കൗണ്ടിലേക്ക് 384.69 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേ കാലയളവില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയില്‍ നിന്നും 506.32 കോടി രൂപ ചിലവഴിച്ചു.

ഭക്ഷ്യധാന്യ കിറ്റുകള്‍ക്കായി സിവില്‍ സപ്ലൈസ് വകുപ്പിന് 350 കോടി രൂപയും, പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി നോര്‍ക്കയ്ക്ക് 8.5 കോടി രൂപയും, ധന സഹായം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി സഹകരണ വകുപ്പിന് 147.82 കോടി രൂപയും ആണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അക്കൗണ്ടില്‍ പണമായി മാറിയ ശേഷമാകും അത് അപ്‌ഡേറ്റ് ചെയ്യുന്നത്. donation.cmdrf.kerala.gov.in എന്നതാണ് ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങള്‍ അറിയാനുമുള്ള വെബ്‌സൈറ്റ്.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular