കോഴിക്കോട്: പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശിനി ആയ ഇവര്‍ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു. ക്വാറന്റീനില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആറു ജീവനക്കാരെയും 4 ഗര്‍ഭിണികളെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.