ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി നടി ചന്ദ്ര ലക്ഷ്മണ്‍.ശബരിമലയുടെ മാതൃകയില്‍ ചെന്നൈയില്‍ ഉള്ള രാജാ അയ്യപ്പ ക്ഷേത്രത്തിലാണ് പോയതന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചന്ദ്ര വിശദീകരിച്ചു. ചെട്ടിനാട് രാജകുടുംബം നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നും ശബരിമലയില്‍ തനിക്ക് പോകാനാവില്ലെന്ന് അറിയാമെന്നും ചന്ദ്ര വിശദീകരിച്ചു.
നടി ചന്ദ്ര ലക്ഷ്മണ്‍ ശബരിമലയിലെത്തി എന്ന് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രചരണമാണ് നടന്നിരുന്നത്. പതിനെട്ടാം പടിക്കുമുന്നില്‍ നില്‍ക്കുന്ന ചിത്രം ചന്ദ്ര തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ അത് ഏറ്റെടുത്താണ് പലരും വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.
‘ഞാന്‍ പോയത് ശബരിമലയില്‍ അല്ല. നോര്‍ത്ത് ശബരിമല എന്നറിയപ്പെടുന്ന തമിഴ്‌നാട്, ആര്‍.എ. പുരത്തെ രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പന്‍ ക്ഷേത്രത്തിലാണ്. ഇന്നലെ ഇവിടെ ദര്‍ശനത്തിനു വന്നപ്പോള്‍ എടുത്ത ചിത്രമാണിത്. അതോടെ പലരും സംശയങ്ങളുമായെത്തി. ശബരിമലയുടെ മാതൃകയില്‍ പണികഴിപ്പിച്ച പ്രശസ്തമായ ഒരു ക്ഷേത്രമാണിത്.
ശബരിമലയിലെ പൂജാവിധികളൊക്കെ അതേപടി അവിടെയും പിന്തുടരുന്നുണ്ട്. ഇവിടെ 365 ദിവസവും ദര്‍ശനം നടത്താം. എന്നാല്‍ പതിനെട്ടാം പടി വഴി ദര്‍ശനത്തിനെത്തുന്നതിനു ചില നിയന്ത്രണങ്ങളുണ്ട്. ഇരുമുടിയേന്തി മാത്രമേ പതിനെട്ടാം പടി ചവിട്ടാന്‍ പാടൂ. അത് മണ്ഡലകാലത്തും ചില പ്രത്യേക ദിവസങ്ങളിലും മാത്രമേ അനുവദിക്കൂ. സ്ത്രീകള്‍ക്ക് നിയന്ത്രണമൊന്നുമില്ല. കന്നിമൂല ഗണപതിയും മാളികപ്പുറത്തമ്മയുമെല്ലാം ഇവിടെയുമുണ്ട് ചന്ദ്ര പറഞ്ഞു.’