മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ. ഇപ്പോള്‍ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രസവത്തിന് ശേഷം പഴയ രൂപത്തിലേക്ക് തിരികെ എത്തിയതിനെ കുറിച്ചാണ് കനിഹ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കനിഹയുടെ കുറിപ്പ് ഇങ്ങനെ;
അതേ എനിക്ക് വലിയ കുഞ്ഞായിരുന്നു. ഗര്‍ഭകാലത്ത് വലിയ വയറായിരുന്നു എനിക്ക്, അത് ഞാന്‍ അഭിമാനത്തോടെ തന്നെ കൊണ്ടു നടന്നിരുന്നു. പല അമ്മമാരെയും പോലെ പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് ജനിച്ചയുടനെ തന്നെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു. അദ്ഭുതങ്ങള്‍ സംഭവിക്കും, എന്റെ മകന്‍ അതിജീവിച്ചവനാണ്. അവന്‍ ജീവിതം തിരഞ്ഞെടുത്തു.
ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല, ഞാനെങ്ങനെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി എന്നതിനെക്കുറിച്ചാണ്. ഒരേ ഒരു നിയമമേ ഞാന്‍ പിന്തുടര്‍ന്നുള്ളൂ..നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം, നിങ്ങളുടെ അവകാശം. ഈ നിമിഷം വരെ എന്റെ ശരീരത്തെക്കുറിച്ചോ ഞാന്‍ കുഞ്ഞിനെ നോക്കുന്ന രീതിയെക്കുറിച്ചോ ഉള്ള മറ്റുള്ളവരുടെ കമന്റുകള്‍ക്ക് ഞാന്‍ ചെവി കൊടുത്തിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി നിശബ്ദമായി പ്രയത്നിച്ചു.
ഇന്നും പലരും ചിന്തിക്കുന്നുണ്ടാകും, കമന്റ് ചെയ്യുന്നുണ്ടാകും എന്തുകൊണ്ട് ഞാന്‍ ഫിറ്റ്നസ് തിരഞ്ഞെടുത്തു എന്ന്. പലരും ഞാനിതെന്റെ കരിയറിന് വേണ്ടി തിരഞ്ഞെടുത്തതാണെന്ന് കരുതുന്നുണ്ടാകും. പക്ഷേ എന്റെ ഉത്തരം അല്ലാ എന്നാണ്. എന്റെ ആരോ?ഗ്യകരമായ ഭാവിക്കായി ഞാന്‍ കരുതുന്ന സമ്പാദ്യമാണത്. അതുകൊണ്ട് ആരോഗ്യകരമായി ഭക്ഷിക്കൂ, ആരോ?ഗ്യത്തോടെ ഇരിക്കൂ.
ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കൈയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂര്‍ അത്രയേ വേണ്ടൂ. നിങ്ങള്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം സമ്മാനിക്കൂ. എനിക്ക് കഴിയുമെങ്കില് എന്തുകൊണ്ട് നിങ്ങള്‍ക്കായിക്കൂടാ,.