ലണ്ടന്‍ : കോവിഡ് ബാധിച്ച് മലയാളിയായ വനിതാ ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ് ഓക്ക്‌ലന്‍ഡിലെ സ്‌റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജിപി ആയി പ്രവര്‍ത്തിച്ചിരുന്ന ഡോ. പൂര്‍ണിമ നായര്‍ (55) ആണ് മരിച്ചത്.
ഡല്‍ഹി മലയാളായായ പൂര്‍ണിമ സ്‌റ്റോക്ടണ്‍ ഓണ്‍ ടീസിലെ ആശുപത്രിയില്‍ ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശ്ലോക് ബാലുപുരി സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. മകന്‍ വരുണ്‍. സംസ്‌കാരം പിന്നീട് ബ്രിട്ടനില്‍ നടത്തും.
ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പഠനം പൂര്‍ത്തിയാക്കിയ പൂര്‍ണിമ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ഡോക്ടറായിരുന്നു. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന പത്താമത്തെ ജിപി സെന്റര്‍ ഡോക്ടറാണ് പൂര്‍ണിമ. പതിമൂന്നാമത്തെ മലയാളിയും