കോവിഡ്: ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു

ഗൾഫിൽ മൂന്നു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണൻ അബുദബിയിലാണ് മരിച്ചത്. അൻപത്തഞ്ചു വയസായിരുന്ന പ്രകാശ് കൃഷ്ണൻ, കപ്പൽ ജീവനക്കാരനായിരുന്നു. തിരൂർ മുത്തൂർ സ്വദേശി പാലപ്പെട്ടി മുസ്തഫയും അബുദാബിയിലാണ് മരിച്ചത്. അറുപത്തിരണ്ടു വയസായിരുന്നു.

ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം ഇരുപത്താറായി. മലപ്പുറം കൊളപ്പുറം സ്വദേശി പാറങ്ങേൽ ഹസ്സൻ സൌദിയിലെ ജിദ്ദയിൽ കോവിഡ് ബാധിച്ചാണ് മരിച്ചതെന്നു സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് അൻപത്താറുകാരനായ ഹസ്സൻ മരിച്ചത്. ഇതോടെ സൌദിയിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. മുപ്പത്തേഴു മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7