ദുബായ്: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനം ഓഗസ്റ്റ് മാസത്തിനു ശേഷമേ ഉണ്ടാവുയെന്ന് ഐ.സി.സി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഒകേ്ടാബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി20 ലോകകപ്പും മാറ്റിവയ്‌ക്കേണ്ടി വരുമെന്ന വര്‍ത്തകള്‍ക്കിടയിലാണ് ഓഗസ്റ്റ് മാസം വരെ ഈ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാവില്ലെന്ന് ഐ.സി.സി. വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. കുറച്ച് മാസങ്ങള്‍ കഴിഞ്ഞാല്‍ സാഹചര്യങ്ങളില്‍ മാറ്റം വന്നേക്കാം. അതുകൊണ്ട് തന്നെ അടുത്ത ഓഗസ്റ്റ് മാസത്തിന് മുന്‍പ് ഈ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും ഐ.സി.സി. വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ കൊറോണ വൈറസ് ബാധ പടര്‍ന്നതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ആറുമാസത്തേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സെപ്റ്റംബര്‍ 30നു മാത്രമേ വിദേശ യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം സാധ്യമാവൂ. ഒകേ്ടാബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പ്.