വീട്ടിലിരുന്ന് എങ്ങനെ മാസ്‌ക് ഉണ്ടാക്കാം…, പഠിപ്പിച്ച് ഇന്ദ്രന്‍സ്..!!

മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയിലേക്ക് വസ്ത്രാലങ്കാര വിദഗ്ധനായി കടന്നുവന്നയാളാണ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം വരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടനായി ഇന്ദ്രന്‍സ് ചേട്ടന്‍ മാറി. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍ മെഷീനില്‍ ചവിട്ടുകയാണ് താരം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ടൈലറിംഗ് യൂണിറ്റില്‍ വെച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

നമുക്ക് ആവശ്യമുള്ള മാസ്‌ക് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളു.. കുറച്ച് തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്നുകൊണ്ട് ആവശ്യമുള്ള മാസ്‌ക് ഉണ്ടാക്കാവുന്നതേയുള്ളൂവെന്നും വീഡിയോയില്‍ ഇന്ദ്രന്‍സ് പറയുന്നു. അതിനാവശ്യമായ മെറ്റീരിയലുകള്‍ വെച്ച് അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ കാണിക്കാം എന്ന് പറഞ്ഞ്, ഇന്ദ്രന്‍സ് തയ്യല്‍മെഷീനില്‍ മാസ്‌ക് തയ്യാറാക്കേണ്ടതെങ്ങനെയെന്ന് വിശദമായി കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോ കാണാം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7