രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കൊറോണ; എങ്ങനെ? തലപുകച്ച് ആരോഗ്യപ്രവര്‍ത്തകര്‍

ചെന്നൈ: ദിനം പ്രതി കൊറോണ രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുമായി നേരിട്ടുബന്ധമില്ലാത്ത യുവാവിന് കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ്പ്രസിന് കഴിഞ്ഞ 12നാണ് ഡല്‍ഹി സ്വദേശിയായ ഇരുപതുകാരന്‍ തമിഴ്‌നാട്ടില്‍ എത്തിയത്. ജോലി തേടി വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചു.

സുഹൃത്തുകള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ചികില്‍സ തേടി. എന്നാല്‍ രോഗബാധിതരുമായി ഇയാള്‍ക്കു നേരിട്ടു സമ്പര്‍ക്കമുണ്ടായതിനു തെളിവു കിട്ടാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. സമ്പര്‍ക്കപട്ടികയുണ്ടാക്കി ചെയിന്‍ പൊട്ടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ്. രോഗബാധിതനില്‍ നിന്നുള്ള വിവര ശേഖരം പ്രധാന്യമാണെങ്കിലും രോഗബാധിതരുമായി യാതൊരു തരത്തിലുള്ള സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് യുവാവ്.

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രോഗി ഇപ്പോള്‍ ചെന്നൈയില്‍ ചികിത്സയിലാണെന്നും ഇയാളുടെ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി ഡോ. വിജയഭാസ്‌കര്‍ പറഞ്ഞു. സമൂഹവ്യാപനത്തെ കുറിച്ചുള്ള ആശങ്കകള്‍ സജീവമാണെങ്കിലും ആശങ്കയുളവാക്കുന്ന സാഹചര്യമില്ലെന്നും ഡോ. വിജയഭാസ്‌കര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7