ചെന്നൈ : തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി 4 വിദ്യാർഥികൾ ജീവനൊടുക്കിയതോടെ ഒരാഴ്ചയ്ക്കിടെ വിദ്യാർഥി ആത്മഹത്യകൾ ഏഴായി.
ഫീസ് അടയ്ക്കാനില്ലാത്തതിനെ തുടർന്ന് തിരുനെൽവേലിയിൽ കോളജ് വിദ്യാർഥിനി, ഫോൺ നൽകാത്തതിന്റെ പേരിൽ ഇതേ പ്രദേശത്തെ സ്കൂൾ വിദ്യാർഥി, പഠിക്കാൻ പ്രയാസമാണെന്നു പരാതിപ്പെട്ട ശിവഗംഗയിലെ പ്ലസ് ടു വിദ്യാർഥിനി എന്നിവരാണു മരിച്ചത്....
ചെന്നൈ: തമിഴ്നാട്ടിൽ സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ വീണ്ടും ഒരു വിദ്യാർഥിനികൂടി ആത്മഹത്യ ചെയ്തു. ശിവകാശിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യാകുറിപ്പുകൾ...
ചെന്നൈ: തമിഴ്നാട്ടിൽ പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് സർക്കാർ. 9, 11 ക്ലാസുകളിലെ വിദ്യാർഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കി വിദ്യാർഥികളെ അടുത്ത...
ചെന്നൈ: തമിഴ്നാട്ടില്‍ ശിവകാശിക്കു സമീപം പടക്കനിര്‍മാണശാലയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് നാലു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
വിരുദുനഗറിന് അടുത്ത് സത്തൂരിലെ പടക്ക ഫാക്ടറിയില്‍...
ചെന്നൈ: ശശികലയുടെ 200 കോടിയുടെ സ്വത്തുക്കൾ കൂടി തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. തിരുവാരൂരിൽ ശശികലയുടെ ഉടമസ്ഥതയിലുള്ള അരിമില്ല്, ഭൂമി , കെട്ടിടങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ബെനാമി ആക്ട് പ്രകാരമാണ് നടപടി. 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുത്തത്....
ചെന്നൈ: പതിനാറുകാരിയെ 200ലേറെ പേര്‍ക്കു പീഡിപ്പിക്കാന്‍ ഒത്താശചെയ്ത സെക്‌സ് റാക്കറ്റ് പിടിയില്‍. തമിഴ്‌നാട് മധുരയിലാണു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വന്‍ സംഘത്തെ പൊലീസ് കുടുക്കിയത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. അച്ഛന്‍ മരിച്ച പതിനാറുകാരിയെയാണു ഇവര്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കിയത്.
മധുരയില്‍നിന്നുള്ള 16കാരി നേരിട്ട ക്രൂരതകള്‍...
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നുവെന്ന സൂചന നൽകി സൂപ്പർ താരം രജനീകാന്ത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഫാൻസ് അസോസിയേഷനുമായി ആലോചിച്ചു അന്തിമ തീരുമാനമെടുക്കുമെന്നു രജനീകാന്ത് ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നതായി കാണിച്ചു രജനി എഴുതിയതായി പറയപ്പെടുന്ന കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു....