കോട്ടയം: ആശങ്കപരത്തി മെഡിക്കല്‍ കോളജില്‍ ഐസലഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരന്‍ മരിച്ചു. കൊറോണ വൈറസ് ബാധിച്ച ഇറ്റലിക്കാരന്റെ മരുമകനായ ചെങ്ങളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (െ്രെപമറി കോണ്‍ടാക്ട്) യുവാവിന്റെ പിതാവാണു മരിച്ചത്. പരേതനെ ആരോഗ്യ വകുപ്പ് സെക്കന്‍ഡറി കോണ്‍ടാക്ടായി ലിസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് അസുഖം ഇല്ലാതിരുന്ന ഇയാള്‍ ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.
ആരോഗ്യ വകുപ്പ് അയച്ച ആംബുലന്‍സില്‍ കയറ്റിയെങ്കിലും മെഡിക്കല്‍ കോളജില്‍ എത്തുന്നതിനു മുന്‍പ് മരിച്ചു. സ്രവങ്ങള്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് അയച്ചു. 2 ദിവസം കഴിഞ്ഞേ സ്ഥിരീകരണം വരൂ. അതേസമയം, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുത്ത് സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കിയാണു മൃതദേഹം സംസ്‌കരിക്കുക.
പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. ബന്ധുക്കളോടു മൃതദേഹത്തില്‍നിന്ന് അകലം പാലിക്കാന്‍ നിര്‍ദേശിച്ചു. സംസ്‌കാരത്തില്‍ അധികമാരും പങ്കെടുക്കാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്. അല്പസമയത്തിനകം പോസ്റ്റ്‌മോര്‍ട്ടം നടക്കും. ചെങ്ങളം സ്വദേശിയുടെ വീടിന്റെ നേരെ മുന്നിലെ വീടാണ് പരേതന്റേത്. ഇവര്‍ക്ക് കടയുണ്ട്. ഈ കടയില്‍ രോഗം ബാധിച്ച ചെങ്ങളം സ്വദേശി സ്ഥിരമായി ഇടപെടുന്നതാണ്