തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ നീക്കം ചെയ്യാൻ ഉള്ള ലേസർ ചികിത്സ യ്ക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി ക്ക് എതിരേ ഗുരുതരമായ ആരോപവുമായി ബന്ധുക്കൾ.
യുഎസിലെ അപ്പോളോ ഗ്രൂപ്പിന്റെ കപ്പലിലെ ജീവനക്കാരനായ കല്ലറ സ്വദേശി സമീർ അബ്ദുൾ വാഹിദ് ( 41) മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് തെളിവുകൾ അടക്കം പുറത്ത് വിട്ടുകൊണ്ടാണ് ബന്ധുക്കൾ എത്തിയിരിക്കുന്നത്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തിയാണ് ബന്ധുക്കൾ ആശുപത്രി ക്കും ഡോക്ടർക്കും എതിരേ വിവരങ്ങൾ പുറത്ത് വിട്ടത്.
കിഡ്‌നി സ്റ്റോണിന് കിംസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് സമീർ ചികിത്സക്കെത്തുന്നത്. മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ച് രണ്ടുവട്ടം സർജറി നടത്തിയ ശേഷവും അറുപത് ശതമാനത്തോളം കല്ല് അവശേഷിക്കുകയാണെന്ന് കണ്ടെത്തിയതോടെ സമീർ ആശുപത്രി അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് സർജറിക്ക് വിധേയനാകവേ സമീർ മരണപ്പെടുകയായിരുന്നു. പോലീസിന് നൽകിയ പരാതിയിൽ ഡോക്ടറുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടും പ്രതിപട്ടികയിൽ പേര് ചേർക്കാത്തത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബന്ധുക്കൾ പറയുന്നു.
രോഗി സർജറിക്ക് വിധേയനാകുമ്പോൾ നടത്തേണ്ട പരിശോധനകൾ പോലും സമീറിൽ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥയാണ് സമീറിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും ഇതിനായി നിയമ നടപടികൾ സ്വീകരിക്കുമെന്നും സമീർ ജോലി ചെയ്തിരുന്ന അമേരിക്കൻ ഷിപ്പിംഗ് കമ്പനി എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി.