മുൻ കേരള ഗവർണറും കോൺഗ്രസ് നേതാവുമായ എച്ച്.ആർ. ഭരദ്വാജ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ.ഭരദ്വാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ബുധനാഴ്ച മുതൽ ചികിത്സയിലായിരുന്നു.

സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിനു നിഗംബോധ് ഘട്ടിൽ നടക്കുമെന്നു മകൻ അരുൺ ഭരദ്വാജ് പറഞ്ഞു. 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറായിരുന്ന ഭരദ്വാജ്, 2012-13 കാലയളവില്‍ കേരള ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു. അഞ്ചു തവണ രാജ്യസഭ അംഗമായി. രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7