ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ്… സാരിയുടുത്ത് ഷോട്ടുകള്‍ പായിക്കുന്ന മിതാലി രാജ് വിഡിയോ വൈറല്‍

മുംബൈ: ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്ന വീഡിയോയുമായി ഇതിഹാസ താരം മിതാലി രാജ്. വനിതാ ദിനത്തോടനുബന്ധിച്ച് സാരിയുടുത്താണ് താരം ബാറ്റുമായി ക്രീസിലെത്തിയിരിക്കുന്നത്. സാരിയുടുത്ത് ഷോട്ടുകള്‍ പായിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ടിലുടെയാണ് മിതാലി രാജ് പങ്കുവെച്ചത്.


ഞങ്ങള്‍ക്കും കഴിയുമെന്ന് ലോകത്തിനു മുന്നില്‍ കാണിക്കുക. കമോണ്‍ ടീം ഇന്ത്യ. നാട്ടിലേക്ക് ട്രോഫി എത്തിക്കുക. വീഡിയോയില്‍ മിതാലി പറയുന്നു. അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള വനിതാ മിതാലി രാജ്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ലോകകപ്പിലെ ആദ്യ കിരീടമാണ് ഇന്ത്യ പെണ്‍പട ലക്ഷ്യമിടുന്നത്. ഇംണ്ടിനെതിരായ സെമി മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനല്‍ പ്രവേശം നേടിയത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഓസീസ് ഫൈനലില്‍ എത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular