ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും 48 മണിക്കൂർ വിലക്കി കേന്ദ്ര സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ രണ്ടു ദിവസത്തേക്ക് വിലക്കി. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ആരോപണം.

48 മണിക്കൂറാണ് വിലക്ക്. മാർച്ച് 6 രാത്രി 7.30 മുതൽ മാർച്ച് 8 രാത്രി 7.30 വരെ ചാനലുകൾ ലഭ്യമാകില്ല. ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്.1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്റെ ലംഘനമാണ് ചനലുകൾ നടത്തിയത്.

2016ൽ സമാനമായ ഉത്തരവിലൂടെ ദേശീയ മാധ്യമമായ എൻഡിടിവിയ്ക്കും വാർത്തപ്രേക്ഷപണ മന്ത്രാലയം ഒരു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പഠാൻകോട്ട് അക്രമണവുമായി ബന്ധപ്പെട്ട തന്ത്രപരമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7