ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന രേഖകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്യം അറിയണമെന്ന് ആവശ്യപ്പെട്ട് സുഭങ്കര്‍ സര്‍ക്കാര്‍ 2020 ജനുവരി 17ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രധാനമന്ത്രി ജന്മനാ ഇന്ത്യന്‍ ആണെന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയ ഉത്തരം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങള്‍ക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവര്‍ക്ക് മുന്നില്‍,പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയ അതേ ഉത്തരം നല്‍കിയാല്‍ മതിയെന്ന് വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നരേന്ദ്രമോദി യുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ ഉത്തരം ഇതോടൊപ്പം ചേര്‍ക്കുന്നു.1955 ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം അദ്ദേഹം ജന്മനാല്‍ ഇന്ത്യന്‍ പൗരനാണെന്നാണ് മറുപടി നല്‍കിയിരിക്കുന്നത് എന്നും ചെന്നിത്തല ഫേയ്‌സ്ബുക്കില്‍ കുറിച്ചു