ട്വന്റി20 ലോകകപ്പ്: തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ശ്രീലങ്കയ്‌ക്കെതിരെ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 32 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി ശ്രീലങ്കയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ രാധ യാദവാണ് കളിയിലെ താരം.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിന്റെ ബാറ്റിങ് മികവില്‍ ശ്രീലങ്ക നേടിയത് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ്. 24 പന്തുകളില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയ ചമരി 33 റണ്‍സെടുത്തു പുറത്തായി. കവിഷ ദില്‍ഹരി (16 പന്തില്‍ 25), ശശികല സിരിവര്‍ധനെ (12 പന്തില്‍ 13), ഹര്‍ഷിത മാധവി (17 പന്തില്‍ 12) എന്നിവരാണ് ശ്രീലങ്കയുടെ മറ്റു പ്രധാന റണ്‍നേട്ടക്കാര്‍. രാധാ യാദവ് നാലു വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്!ക്‌വാദ് രണ്ടും ദീപ്തി ശര്‍മ, ശിഖ പാണ്ഡെ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മെറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നു കാര്യങ്ങള്‍. 14.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയ റണ്‍സ് കുറിച്ചു. 34 പന്തില്‍ 47 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. സ്!മൃതി മന്ഥന 17 ഉം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 15 ഉം റണ്‍സെടുത്തു. ജെമീമ റോ!ഡ്രിഗസ് (15 പന്തില്‍ 15), ദീപ്തി ശര്‍മ (13 പന്തില്‍ 15) എന്നിവര്‍ പുറത്താകാതെ നിന്നു. സെമിയിലേക്ക് നേരത്തേ യോഗ്യത നേടിയ ഇന്ത്യ മാര്‍ച്ച് അഞ്ചിന് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും. നാലുകളികളില്‍നിന്ന് 8 പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7