ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. വെളിച്ചക്കുറവു നിമിത്തം രണ്ടാം ദിനത്തിലെ കളി നേരത്തേ നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ് ന്യൂസീലന്‍ഡ്. ജെ.ബി. വാട്!ലിങ് (14), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (നാല്) എന്നിവര്‍ ക്രീസില്‍. അവര്‍ക്കിപ്പോള്‍ 51 റണ്‍സിന്റെ ലീഡുണ്ട്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രകടനമാണ് ന്യൂസീലന്‍ഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വില്യംസന്‍ 153 പന്തില്‍ 11 ഫോറുകള്‍ സഹിതം 89 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, 93 പന്തില്‍ ആറു ഫോറുകളുടെ അകമ്പടിയോടെയാണ് വില്യംസന്‍ ടെസ്റ്റിലെ 32–ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്!ലറിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (93) തീര്‍ത്താണ് വില്യംസന്‍ ന്യൂസീലന്‍ഡിനെ ശക്തമായ നിലയിലെത്തിച്ചത്. ഓപ്പണര്‍മാരായ ടോം ലാഥം 30 പന്തില്‍ 11), ടോം ബ്ലണ്ടല്‍ 80 പന്തില്‍ 30), റോസ് ടെയ്!ലര്‍ (71 പന്തില്‍ 44), ഹെന്റി നിക്കോള്‍സ് (62 പന്തില്‍ 17) എന്നിവരാണ് കിവീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍.
നേരത്തെ, കനത്ത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 165 റണ്‍സിന് പുറത്താവുകയായിരുന്നു. ഒരു അര്‍ധസെഞ്ചുറി പോലും പിറക്കാതെ പോയ ഇന്നിങ്‌സിനൊടുവില്‍ 68.1 ഓവറിലാണ് ഇന്ത്യ 165 റണ്‍സിന് പുറത്തായത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 43 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി. 138 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയോടെ 46 റണ്‍സെടുത്ത ഉപനായകന്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ 150 പോലും കടക്കില്ലെന്ന് തോന്നിച്ച ഇന്ത്യയെ വാലറ്റത്ത് മുഹമ്മദ് ഷമി നടത്തിയ കടന്നാക്രമണമാണ് 165ല്‍ എത്തിച്ചത്. ഷമി 20 പന്തില്‍ മൂന്നു ഫോറുകളോടെ 21 റണ്‍സെടുത്തു.
ഋഷഭ് പന്ത് (53 പന്തില്‍ 19), രവിചന്ദ്രന്‍ അശ്വിന്‍ (0), ഇഷാന്ത് ശര്‍മ (അഞ്ച്), അജിന്‍ക്യ രഹാനെ (46) എന്നിവരാണ് ഇന്ന് പുറത്തായത്. ഇതില്‍ ഋഷഭ് പന്ത് റണ്ണൗട്ടായപ്പോള്‍ ഷമി, അശ്വിന്‍ എന്നിവരെ സൗത്തിയും ഇഷാന്തിനെ കൈല്‍ ജയ്മിസനും പുറത്താക്കി. മത്സരത്തില്‍ മൊത്തം ജയ്മിസനും സൗത്തിയും നാലു വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടിനാണ് ഒരു വിക്കറ്റ്.