നിര്‍ഭയ പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി കോടതി അംഗീകരിച്ചു. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മരണവാറന്റ് സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്. തിഹാര്‍ ജയില്‍ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ ഉത്തരവു പറയുകയായിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി അറിയിച്ചു. എല്ലാ പ്രതികളുടെയും ദയാഹര്‍ജി തള്ളിയശേഷമേ വധശിക്ഷ നടപ്പാക്കാവൂ. ദയാഹര്‍ജി തള്ളി 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂവെന്ന് കോടതി അറിയിച്ചു.

പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന വാദം ഉന്നയിച്ചു സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. കേസില്‍ പ്രതികളുടെ അപ്പീലുകളോ അപേക്ഷകളോ പരിഗണനയില്‍ ഇല്ലാത്തതിനാല്‍ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ചുമതലപ്പെട്ട ആരാച്ചാര്‍ പവന്‍ ജല്ലാദ് തിഹാര്‍ ജയിലിലെത്തി ഡമ്മി പരീക്ഷണം നടത്തി. ഡമ്മി പരീക്ഷണം സുഗമമായി നടന്നതായി തിഹാര്‍ ജയില്‍ ഡെപ്യൂട്ടി ജനറല്‍ സന്ദീപ് ഗോയല്‍ അറിയിച്ചു.

No Hanging Of Nirbhaya Convicts Till Further Orders, Says Delhi Court

Similar Articles

Comments

Advertismentspot_img

Most Popular